ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം തൂങ്ങി മരിച്ച നിലയില്‍. ഹൈദരാബാദിലെ ശ്രീനഗര്‍ കൊളനിയിലെ വസതിയിലാണ് നാഗ ത്സാന്‍സി ജീവനൊടുക്കിയത്. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഇന്നലെ വീട്ടില്‍ കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗ പ്രസാദ് ആണ് പൊലീസിനെ വിവരം അറിയിച്ചത്. ഇവരെത്തി വാല്‍ തുറന്നപ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഫ്‌ലാറ്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ഝാന്‍സി മരിക്കുന്നതിനു കുറച്ചുമുന്‍പുവരെ ഒരു പുരുഷനുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ഇരുവരും തമ്മില്‍ അടുപ്പമായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നുവെന്നുമാണ് സൂചന. പൊലീസ് ഝാന്‍സിയുടെ മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. കോള്‍, ചാറ്റ് വിവരങ്ങള്‍ പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കേസ് റജിസ്റ്റര്‍ ചെയ്തു.
This post have 0 komentar
EmoticonEmoticon