91 ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാര പ്രഖ്യാപനത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം 'ഗ്രീന്‍ ബുക്ക്'. 'റോമ' ഒരുക്കിയ അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും. മികച്ച വിദേശഭാഷാ ചിത്രവും 'റോമ' തന്നെ. പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ പക്ഷേ റോമയേക്കാള്‍ മുന്നില്‍ ബൊഹീമിയന്‍ റാപ്സഡിയാണ്.
ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്സഡി നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍ റമി മാലിക്കിന് പുരസ്‌കാരം ലഭിച്ചത് റാപ്സഡിയിലെ അഭിനയത്തിനാണ്. ഒപ്പം സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, എഡിറ്റിംഗ് പുരസ്‌കാരങ്ങളും ബൊഹീമിയന്‍ റാപ്സഡി നേടി. റ്യാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത ബ്ലാക്ക് പാന്തറിന് മൂന്ന് പുരസ്‌കാരങ്ങളുണ്ട്. ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക് പാന്തറിന് അവാര്‍ഡുകള്‍ ലഭിച്ചത്. ദി ഫേവറിറ്റിലെ അഭിനയത്തിന് ഒലിവിയ കോള്‍മെനാണ് നടി.
മികച്ച സംവിധായകനായി അല്‍ഫോണ്‍സോ ക്വറോണ്‍ തെരഞ്ഞെടുത്തു. റോമ എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ആദം മക്കെ (വൈസ്), യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്), സ്പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍), പവെല്‍ പൗളികോവ്സ്‌കി (കോള്‍ഡ് വാര്‍) എന്നിവരായിരുന്നു മറ്റ് നോമിനേഷനുകള്‍.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ഹന്ന ബീച്ച്ലര്‍ക്ക് ലഭിച്ചു. ബ്ലാക്ക് പാന്തര്‍ എന്ന ചിത്രമാണ് ഹന്നയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.മികച്ച സഹനടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു.
മെഹര്‍ഷല അലിക്കാണ് പ്രസ്‌കാരം ലഭിച്ചത്. ഗ്രീന്‍ ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിക്കുന്നത്. സാം എലിയറ്റ് എ സ്റ്റാര്‍ ഈസ് ബോണ്‍,ആദം ഡ്രൈവര്‍ ബ്ലാക്ക്ലാന്‍സ്മാന്‍, റിച്ചാര്‍ഡ് ഇ ഗ്രാന്റ് കാന്‍ യു എവര്‍ ഫോര്‍ഗീവ് മീസാം റോക്ക്വെല്‍ വൈസ് എന്നിവരായിരുന്നു മറ്റ് നോമിനേഷനുകള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon