ബി. ജെ. പിയുടെ സമ്പൂര്‍ണ നിയന്ത്രണം ആര്‍. എസ് എസ് ഏറ്റെടുത്തു.സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രചരണം തുടങ്ങിയ കാര്യങ്ങളില്‍ ഇനി മേല്‍ ആര്‍.എസ്.എസിന്‍റെതായിരിക്കും അന്തിമ തീരുമാനം. പ്രചരണത്തിന് വളരെ ആസൂത്രിമായ തന്ത്രങ്ങളാണ് ആര്‍. എസ്. എസ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓരോ ബൂത്തിലെ 10 വീടുകളെ അടിസ്ഥാന യൂണിറ്റാക്കി വിഭജിക്കും. ഒരു യൂണിറ്റിന് ചുമതല ആര്‍. എസ്. എസിന്‍റെ പ്രചാരകനായിരിക്കും. ബൂത്തുകള്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഘടകങ്ങളുടെയും നിയന്ത്രണം ആര്‍. എസ്. എസിന് തന്നെയായിരിക്കും.
ഹൈന്ദവ വികാരം ഇളക്കി വിടുന്ന തരത്തിലുള്ളതായിരിക്കും പ്രചരണം. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന ബി. ജെ. പിയുടെ നേതാക്കളെ ഒഴിവാക്കിക്കെണ്ടായിരിക്കും പ്രവര്‍ത്തനം. രെു രാഷ്ട്രീയ
പാര്‍ട്ടിയെന്ന നിലയില്‍ ഹൈന്ദവ വികാരം വളര്‍ത്തിക്കൊണ്ടു വരാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന നിലപാടാണ് ആര്‍. എസ്. എസിനുള്ളത്. ശബരിമല സമരത്തില്‍ ശബരിമല കര്‍മ്മസമിതിയെന്ന സംഘടനയുണ്ടാക്കി അതിനെ മുന്നില്‍ നിറുത്തിയാണ് സമരം ചെയ്തത്. അങ്ങനെയാണ് ഹൈന്ദവ വികാരം ആളിക്കത്തിച്ചത്. അതേ മാതൃകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രമാണ് ആര്‍. എസ്. എസ് തയ്യാറാക്കുന്നത്.
ആര്‍. എസ്. എസിന് ഈ നീരാളിപ്പിടിത്തത്തില്‍ ബി.ജെ.പിയിലെ വി. മുരളീധരന്‍ വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ആര്‍. എസ്. എസിലൂടെ വളര്‍ന്നു വന്നവരാണെങ്കിലും ഇങ്ങനെ വലിഞ്ഞു മുറുക്കുന്നതില്‍ ഭൂരിപക്ഷം നേതാക്കള്‍ക്കും അമര്‍ഷമുണ്ട്. മുമ്പും ബി. ജെ. പിയെ ആര്‍ എസ്. എസ്. നിയന്ത്രിച്ചിരുന്നു. അന്നൊക്കെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടിറിയിലൂടെയായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. എന്നാലിപ്പോള്‍ നിയന്ത്രണം സമ്പൂര്‍ണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon