ads

banner

Tuesday, 5 February 2019

author photo

ഡൽഹി:പശ്ചിമ ബംഗാൾ വിഷയത്തിൽ മമതയ്ക്ക് തിരിച്ചടി. കോൽക്കത്ത കമ്മീഷണർ രാജീവ് കുമാർ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണം. സിബിഐ അന്വേഷണവുമായി ബംഗാൾ സർക്കാർസഹകരിക്കണ മെന്നും സുപ്രീംകോടതി നിർദേശിച്ചു.ശാരദ ചിട്ടിത്തട്ടിപ്പ് കേസന്വേഷണവുമായി ബംഗാൾ പൊലീസ് സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. പൊലീസ് ശരിയായ രീതിയിൽ കേസന്വേഷിച്ചില്ലെന്നും കൈമാറിയത് തിരുത്തിയ രേഖകളാണെന്നും സിബിഐ വാദിച്ചു.

കോൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ച കോടതി ഫെബ്രുവരി 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബംഗാൾ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച കോടതി ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കോൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർക്കും നോട്ടീസ് അയച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement