കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ശബരിമല ദർശനത്തിന് പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയിൽ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് തൃശൂർ സ്വദേശിനി നൽകിയ ഹർജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.
കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. ശബരിമല നിരീക്ഷക സമിതി സമർപ്പിച്ച അന്തിമ റിപ്പോർട്ടും ഹൈക്കോടതി പരിഗണിക്കും.
നിലവിലുള്ള സാഹചര്യത്തിൽ സുപ്രീംകോടതി വിധി അനുസരിച്ചുള്ള സ്ത്രീപ്രവേശനം സാധ്യമാകണമെങ്കിൽ നിരവധിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്. ഇതിന് ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവരും എന്നുമാണ് സമിതി ചൂണ്ടിക്കാട്ടുന്നത്.
പമ്പ മുതൽ സന്നിധാനം വരെ കാനന പാതയിലും പരമ്പരാഗത പാതയിൽ സ്ത്രീകൾക്ക് പൊലീസ് സുരക്ഷ ഒരുക്കണം. കൂടാതെ പുതിയ ടോയ്‌ലട്ട് അടക്കം ഒരുക്കണമെന്നും റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം, ശബരിമലയുടെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ 739 കോടി രൂപ വകയിരുത്തി. ശബരിമലയുടെ പരിസ്ഥിതി സംരക്ഷിച്ച‌് തീര്‍ഥാടകര്‍ക്ക‌് പരമാവധി സൗകര്യങ്ങള്‍ ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണത്തിന‌് 200 കോടി വകയിരുത്തി. ശബരിമല, പമ്ബ, നിലയ‌്ക്കല്‍, മറ്റ‌് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ആധുനികസൗകര്യങ്ങള്‍ ഒരുക്കാന്‍ 141.75 കോടിയുടെ പദ്ധതി കിഫ‌്ബി വഴി നടപ്പാക്കും.
പമ്ബയില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. നിലക്കലില്‍ വാഹന പാര്‍ക്കിങ് വിപുലീകരണത്തിന‌് 4.85 കോടിയും വിരിപ്പന്തലിന‌് 34.1 കോടിയും പമ്ബയില്‍ വിരിപ്പന്തലിന‌് 19.49 കോടിയും എരുമേലി, കീഴില്ലം ഇടത്താവളങ്ങള്‍ക്കായി 19.39 കോടി വീതവും റാന്നിയില്‍ വാഹനപാര്‍ക്കിങ്ങിന‌് 4.84 കോടിയും വകയിരുത്തി.
ശബരിമലയിലേക്കുള്ള റോഡുകളുടെ പ്രവൃത്തികള്‍ക്ക‌് എല്‍ഡിഎഫ‌് കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് ഇക്കുറി 36 കോടിരൂപ നല്‍കുമെന്നും ബജറ്റ‌് പ്രഖ്യാപനത്തിലുണ്ട‌്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon