കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസന്വേഷിക്കാൻ പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം ഇന്ന് കൊൽക്കത്തയിലെത്തും. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പുതിയ സംഘമെത്തുന്നത്. ഷില്ലോംഗിൽ വച്ച് നടക്കുന്ന ചോദ്യം ചെയ്യലിലും പുതിയ അന്വേഷണ സംഘം പങ്കെടുക്കും.
കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ഞായറാഴ്ച ബംഗാൾ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്.
സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് രാജീവ് കുമാറിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാളെ ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകണമെന്ന് കാട്ടി രാജീവ് കുമാറിന് സിബിഐ നോട്ടീസ് നൽകി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon