റിയാദ്: സൗദിയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. തായിഫിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പ്പാറ സ്വദേശി സിദ്ദിഖ് (50)ആണ് മരിച്ചത്.
തായിഫ് നഗരത്തില്‍ നിന്ന് 80 കി മി അകലെ തുറബ ബീഷ റോഡിലാണ് അപകടമുണ്ടായത്. കൂടാതെ ഈ അപകടത്തില്‍ ഒരാള്‍ കൂടി മരിക്കുകയും ഒരു മലയാളിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
കൂടാതെ ഒരു മാസം മുന്‍പ് ദമ്മാമില്‍വെച്ചുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ത്യശൂര്‍ മാള മേലാറ്റൂര്‍ സ്വദേശി സിജോ ആന്റണിയും മരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon