ഖാര്‍ത്തൂം : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍. പ്രതിഷേധ പ്രകടനങ്ങള്‍ സുഡാനിലെ പൗരജീവിതം അസ്വസ്ഥമാക്കിയിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന സര്‍ക്കാരുകളെ ഒരു വര്‍ഷത്തേക്കാണ് പിരിച്ചുവിട്ടത്. രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെയാണ് പലയിടങ്ങളിലും പ്രതിഷേധം.
ഒമര്‍ അല്‍ ബാഷിര്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സുഡാന്‍ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അടിയന്താരവസ്ഥ പ്രഖ്യാപിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon