തൃശ്ശൂര്‍: തൃശൂരില്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും കാസര്‍ഗോട്ടെ കൊലപാതകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്നാരാണ് പറഞ്ഞതെന്നും വൈശാഖന്‍ ചോദിച്ചു.
ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകന്മാര്‍ മൗനത്തിലാണെന്ന് ആരോപിച്ചാണ് സാഹിത്യ അക്കാദമിയിലേക്ക് പ്രതീകാത്മകമായി വാഴപ്പിണ്ടി സമ്മാനിക്കാന്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് എത്തിയത്.
യൂത്ത് കോണ്‍ഗ്രസ് നടപടിയ്‌ക്കെതിരെ പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകരും പ്രതിഷേധിച്ചു. അക്കാദമിക്കു മുന്നില്‍ വാഴപ്പിണ്ടി വെച്ച യൂത്ത് കോണ്‍ഗ്രസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.
അതേ സമയം മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തേക്ക് വാഴപ്പിണ്ടി കൊറിയര്‍ ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
This post have 0 komentar
EmoticonEmoticon