കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനിന്റെ അലൈന്‍മെന്റ് മാറ്റില്ലെന്ന് കെഎസ്ഇബി. മാത്രമല്ല വൈദ്യുത ടവര്‍ സ്ഥാപിക്കാനുള്ള ജോലികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. വനത്തിലെ ജൈവസമ്പത്തിനെ ഇല്ലാതാക്കുന്ന കെഎസ്ഇബിയുടെ വൈദ്യുത ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്ന് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കളക്ടര്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഇത് സ്വീകാര്യമല്ലെന്നും അലൈന്‍മെന്റ് മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശാന്തിവനം സംരക്ഷണ സമിതി അറിയിച്ചു. ജൈവവൈവിധ്യം നശിപ്പിച്ചുകൊണ്ടുളള ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കില്ല. സംസ്ഥാനത്തെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരെയും സംഘടിപ്പിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനുളള തീരുമാനത്തിലാണ് സമിതി.
അതേസമയം 40000ത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനുളള ടവറാണ് വലിക്കുന്നത്. അതിനാല്‍ പരിസ്ഥിതിക്ക് വലിയ കോട്ടമുണ്ടാക്കാത്ത വിധത്തിലാണ് ടവര്‍ വലിക്കുന്നതെന്നും നേരത്തെ മുറിക്കുവാന്‍ നിശ്ചയിച്ചിരുന്ന 48 മരങ്ങളില്‍ നിന്ന് എണ്ണം മൂന്നാക്കാനാണ് തീരുമാനമെന്നും കളക്ടര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി അഞ്ച് മരങ്ങളുടെ ഉയരം കുറയ്ക്കും. നിര്‍മ്മാണത്തിന്റെ ഭാഗമായി ടവറുകളുടെ ഉയരം കൂട്ടും. എന്നാല്‍ അലൈന്‍മെന്റ് മാറ്റാന്‍ കഴിയുന്നതല്ല. എന്നാല്‍ ഈതീരുമാനവും സ്വീകാര്യമല്ലെന്ന നിലപാടിലാണ് ശാന്തിവനം സംരക്ഷണ സമിതി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon