ഫെയ്‌സ്ബുക്കിന്റെ 15ാം വാര്‍ഷികത്തില്‍ വീഡിയോ ടാംബ്ലെറ്റ് ഉപയോഗിച്ച് ന്യൂയോര്‍ക്ക് ടൈംസ് ഫെയ്‌സ്ബുക്കിന് ആശംസ നേര്‍ന്നു. ഫെയ്‌സ്ബുക്ക് സമൂഹത്തില്‍ പോസിറ്റീവ് മനോഗതി ഉണ്ടാക്കിയെന്ന്, വാര്‍ഷികത്തോടനുബന്ധിച്ച് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരത്തെ കുറിക്കുകയുണ്ടായി. ഇതിനുള്ള പരോക്ഷ മറുപടിയായാണ് ടൈംസിന്റെ ട്രോള്‍ വീഡിയയോ. ഫെയ്‌സ്ബുക്കിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളും, വിവര ചോര്‍ച്ചാ വിവാദവും അതിനെ തുടര്‍ന്ന് നടന്ന കോടതി ഇടപെടലുകളുമെല്ലാം ചൂണ്ടി കാട്ടിയുള്ളതാണ് ഫെയ്‌സ്ബുക്കിന്റെ ആനിവേഴ്‌സറി വീഡിയോ.
Happy Birthday, Facebook! 15 years today — and what a rollercoaster it has been. We created a friendship anniversary video for Mark Zuckerberg to mark the day. pic.twitter.com/iDz84LrTeV
— NYT Opinion (@nytopinion) February 5, 2019
വീഡിയോക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കുറഞ്ഞ നേരം കൊണ്ട് 3000 തവണയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.
This post have 0 komentar
EmoticonEmoticon