കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളി ഇമാം പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പഠനം മുടങ്ങിയെന്നും മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആരോപിച്ചു.
അതേസമയം കേസില്‍ ഇമാമിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊച്ചിയില്‍ വാഹനം ഉപേക്ഷിച്ചാണ് ഇമാം ഷെഫീക്ക് അല്‍ ഖാസിമി ഒളിവില്‍ പോയത്. ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചിയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon