പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീര്‍ത്ഥാടന കാലമാണ് കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്നതോടെ പൂര്‍ത്തിയാകുന്നത്. മാത്രമല്ല, പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. കൂടാതെ, വൈകിട്ട് 6 മണിക്ക് ശേഷം പമ്ബയില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല.
മാത്രമല്ല, കുംഭമാസ പൂജാ സമയത്ത് നാല് ഇതര സംസ്ഥാന യുവതികള്‍ ദര്‍ശനത്തിനായി മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പിന്‍വാങ്ങുകയായിരുന്നു. അടുത്ത മാസം 11 ന് ആണ് ശബരിമല നട വീണ്ടും തുറക്കുന്നത്.
This post have 0 komentar
EmoticonEmoticon