പടിഞ്ഞാറത്തറ: ബാണാസുര ഡാമില്‍ സ്പീഡ് ബോട്ടിന് തീ പിടിച്ചു. ആളപായമില്ല. ഡ്രൈവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മുഖത്തും നെഞ്ചിനും കാലിനും ആണ് പൊള്ളലേറ്റിരിക്കുന്നത്. യാത്രക്കാരായ അഞ്ച് തമിഴ്നാട് സ്വദേശികള്‍ വെള്ളത്തിലേക്ക് ചാടിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
കഴിഞ്ഞ ദിവസം ജെട്ടിക്ക് സമീപം ബോട്ടില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആ സമയം അഞ്ചു യാത്രക്കാരും ബോട്ടിലുണ്ടായിരുന്നു. മാത്രമല്ല,എഞ്ചിന് സമീപത്ത് നിന്ന് തീ പടരുന്നത് കണ്ടതോടെ യാത്രക്കാര്‍ വെള്ളത്തിലേക്ക് ചാടി. സംഭവത്തില്‍ ബോട്ടില്‍ നിന്ന് തീ പടര്‍ന്ന് ജെട്ടിക്കും സാരമായ കേടുപാട് സംഭവിച്ചു. കൂടാതെ,ഫ്ലോട്ടിങ് ജെട്ടിയുടെ അടിയില്‍ സ്ഥാപിച്ച ബാരലില്‍ നിറച്ച ഫോമിന് തീ പിടിച്ചതോടെ ഏറെ നേരം തീ അണയാതെ തുടര്‍ന്നു. കല്‍പറ്റയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും ഡാം ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.
This post have 0 komentar
EmoticonEmoticon