തലശ്ശേരി: എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി ആറസ്റ്റില്‍. മാടപ്പീടിക ഗുംട്ടി അടക്കാക്കുനിയില്‍ ശ്രീശാന്താണ് അറസ്റ്റിലായത്. പുന്നോല്‍ മാക്കുട്ടം റോഡില്‍ വെച്ചാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ പ്രതി അറസ്റ്റിലാവുന്നത്.
ഇക്കഴിഞ്ഞ ജനുവരി നാലിനാണ് ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണമുണ്ടാവുന്നത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സംഭവങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്.
പുന്നോല്‍ ശ്രീനിലയത്തില്‍ സതീഷിനെ സംഭവത്തില്‍ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്‌എസ് നേതാവ് കൊളക്കാട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെയുള്ള സിപിഎം ആക്രമമാണ് എംഎല്‍എയുടെ വീടാക്രമിക്കാന്‍ കാരണമായതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon