കോഴിക്കോട്: രണ്ട് വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ചാനലിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയില്‍ അവതാരകനായ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത പണം നല്‍കാതെ വഞ്ചിച്ചുവെന്ന് യുവതി. രണ്ട് വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിയില്‍ സംബന്ധിച്ച സൗമില നജീമാണ് ഫെയ്സ്ബുക്കിലൂടെ സുരേഷ് ഗോപിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
കിടപ്പാടം വിറ്റാണ് തങ്ങളുടെ വിവാഹം ചെയ്തയച്ചതെന്നും സ്വന്തമായി ഒരു വീടാണ് തങ്ങളുടെ സ്വപ്നമെന്നും സൗമില പരിപാടിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന പരിപാടിയില്‍ 1,60,000 രൂപ നേടിയ വേളയിലാണ് മാര്‍ച്ച് മാസത്തെ ശമ്പളം അതിന്റെ കൂടെ ചേരുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തത്. ആകെ 3,20,000 രൂപയാണ് സൗമില നജീം പരിപാടിയില്‍ നേടിയത്.
മത്സരാര്‍ത്ഥിയായിരുന്ന സൗമില നജീമിന് എംപിയെന്ന രീതിയില്‍ തനിക്ക് ലഭിക്കുന്ന മാര്‍ച്ച് മാസത്തിലെ ശമ്പളം വീട് പണിയുന്നതിന് തരുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. 2017 ജനുവരി 31ന് ആയിരുന്നു ഈ വാഗ്ദാനം. ഇത് കോടീശ്വരന്‍ റിയാലിറ്റി ഷോയില്‍ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷം തികഞ്ഞിട്ടും ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞാണ് യുവതി ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്.
പണം ലഭിക്കാന്‍ വേണ്ടിയല്ല പകരം തുക കിട്ടിയില്ലെന്ന കാര്യം എല്ലാവരേയും അറിയിക്കാന്‍ മാത്രമാണ് ഫെയ്സ്ബുക്ക് പോസ്റ്റെന്നും യുവതി വ്യക്തമാക്കി. വാഗ്ദാനങ്ങളില്‍ വശംവദരാകാതിരിക്കുകയെന്നും യുവതി ആഹ്വാനം ചെയ്തു.
This post have 0 komentar
EmoticonEmoticon