തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ഇന്ന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കും. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.
അത്ഭുതമെന്തെങ്കിലും സംഭവിക്കണം. അതിനുമപ്പുറം കുട്ടിയുടെ കാര്യത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ വിദഗ്ധന്‍ ഡോ.ജി.ശ്രീകുമാര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെങ്കിലും മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടിയുടെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നശേഷം തുടര്‍തീരുമാനം കൈക്കൊള്ളും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon