ഹനോയി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഇന്ന് വിയറ്റ്നാമിലെ ഹനോയിയില്‍ നടക്കും. കൂടിക്കാഴ്ചക്കായി ഇരു നേതാക്കളും ഹനോയിയില്‍ എത്തി. അതീവ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇന്നും നാളെയുമായി രണ്ട് ദിവസമാണ് കൂടിക്കാഴ്ച. ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്നലെത്തന്നെ വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെത്തി. വിയറ്റ്നാം സര്‍ക്കാര്‍ പ്രതിനിധികള്‍ ഇരുവരെയും സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരില്‍ വെച്ച് നടന്നതായിരുന്നു ആദ്യ കൂടിക്കാഴ്ച.
ഉച്ചകോടിയോടനുബന്ധിച്ച് ഹാനോയിയില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ വിയറ്റ്നാം വിദേശകാര്യ മന്ത്രിയുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇന്നലെ കൂടിക്കാഴ്ച നടത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon