വാഷിംഗ്ടണ്‍: ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് അത്തരം ചര്‍ച്ചകള്‍ ഇല്ല. വലിയ പ്രഖ്യാപനങ്ങള്‍ പിന്നീടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഇന്ത്യ സന്ദര്‍ശനം നിലവിലെ വ്യാപാര ബന്ധത്തില്‍ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. അതേസമയം തങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മോദിയെ വളരെയധികം ഇഷ്ടപ്പെടുന്നെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ്, ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
'വിമാനത്താവളത്തിലും മറ്റുമായി ഏഴ് മില്ല്യണ്‍ ആളുകള്‍ കാണാന്‍ എത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. സ്റ്റേഡിയം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരിക്കും. അതിനാല്‍ ഞാന്‍ വളരെ ആവേശത്തിലാണ്. നിങ്ങള്‍ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-ട്രംപ് പറഞ്ഞു.
ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon