കൊച്ചി: സിനിമ നടനും ബിജെപി അംഗവുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കൊച്ചി മെട്രോയുടെ റയില്‍ കോര്‍പറേഷന്‍. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായി അവര്‍
ഫെയ്‌സ്ബുക് പേജിലൂടെ അറിയിക്കുകയായിരുന്നു.
കൊച്ചി മെട്രോയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം;
കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫിസില്‍ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളില്‍ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു.
നേരത്തെ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കെഎംആര്‍എല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സമ്മതമറിയിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ വിമര്‍ശനവുമായി വി.ടി.ബല്‍റാമും രംഗത്തെത്തിയിരുന്നു. എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും സംഘപരിവാര്‍ എംപിയെ കേരളത്തിന്റെ അഭിമാന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെ ആണോയെന്നും ബല്‍റാം ചോദിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon