ads

banner

Thursday, 21 February 2019

author photo


പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ എടുത്ത് ഒരു ചിത്രം ഉപയോഗിച്ച് അത് സെല്‍ഫിയാണെന്നും പറഞ്ഞ് അധിക്ഷേപിക്കുകയും സൈബര്‍ആക്രമണം നടത്തുകയും അസഭ്യമായ ഭാഷയില്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തവര്‍ക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപിക്ക് പരാതി നല്‍കി.

വസന്തകുമാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ നില്‍ക്കുന്ന മന്ത്രി കണ്ണന്താനത്തിന്റെ ചിത്രം ആരോ പകര്‍ത്തുകയും അത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഓഫീസില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പ്രസ്തുത ചിത്രം മന്ത്രിയുടെ മീഡിയ സെക്രട്ടറി ഫെയ്‌സ് ബുക്കില്‍ ഇടുകയും ചെയ്യുകയാണ് ഉണ്ടായത്.

വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്‍പറഞ്ഞ ചിത്രം. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ ഞാന്‍ രാജ്യത്തെ പ്രതിനിധികരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത് . രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ ഒരു ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ തന്നെ കുറിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചാരണം നടത്തിയത് അധാര്‍മ്മികവും നിയമവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ അത് നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കണമെന്നും കണ്ണന്താനം പരാതിയില്‍ ആവശ്യപ്പെടുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement