തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കായുള്ള ആദ്യഘട്ട സ്‌ക്രീനിംഗ് പൂര്‍ത്തിയായി. ഫഹദ് ഫാസില്‍, മോഹന്‍ലാല്‍ , ജയസൂര്യ എന്നിവര്‍ തമ്മിലാണ് മികച്ച നടനായുള്ള അന്തിമ പോരാട്ടത്തില്‍ എത്തി നില്‍ക്കുന്നതെന്നാണ് സൂചന. ഞാന്‍ പ്രകാശന്‍, വരത്തന്‍,കാര്‍ബണ്‍, ഒടിയന്‍,കായംകുളം കൊച്ചുണ്ണി, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നിവയാണ് താരങ്ങളുടെ പരിഗണനയിലുള്ള ചിത്രങ്ങള്‍.
ഫഹദ് ഫാസിലിന്റെ 3 കഥാപാത്രങ്ങളും മൂന്ന് ദ്രുവങ്ങളിലുള്ളതാണെന്നും ഞാന്‍ പ്രകാശനിലെ സ്വാഭാവിക അഭിനയം വാക്കുകള്‍ക്ക് അതീതമാണെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുപ്പത്തിയഞ്ചുകാരനായും അറുപതുകാരനായും ഉള്ള ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ പ്രകടനവും, കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ പ്രകടനവുമാണ് മോഹന്‍ലാലിനെ മുന്നിലെത്തിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയി ഞാന്‍ മേരിക്കുട്ടിയില്‍ കാഴ്ച വച്ച വ്യത്യസ്ത പ്രകടനവും, ക്യാപ്റ്റനിലെ സത്യനുമാണ് ജയസൂരയെ മുന്നില്‍ എത്തിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon