തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയെ രൂക്ഷമായി വിമർശിച്ചും, കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആർഎസ്എസ് കേരള ഘടകം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് മുന്നിൽ. അമിത് ഷായും ആർഎസ്എസ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
വിജയ സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്നാണ് ആർഎസ്എസിന്റെ ആവശ്യം. സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് അതൃപ്തിയുണ്ടെന്നും അമിത് ഷായെ കേരളത്തിലെ ആർ എസ് എസ് നേതാക്കൾ അറിയിച്ചു.
ശബരിമല പാർട്ടിക്ക് സുവർണാവസരമായിരുന്നു എന്നും അത് മുതലാക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടൂ. ശ്രീധരൻ പിള്ളയുടെ പരസ്യ പ്രസ്താവനകളും പാർട്ടിയിലെ ഗ്രൂപ്പ് പോരും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അവർ അമിത് ഷായോട് പറഞ്ഞു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon