ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ, പരസ്പരം വിമര്‍ശിക്കാനും പരിഹസിക്കാനും സമയം കണ്ടെത്തുന്ന നേതാക്കള്‍ ഏറെയാണ്.. ഒപ്പം നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളും കൂടിയാവുമ്പോള്‍ തിരഞ്ഞെടുപ്പ് രംഗം ആവേശത്തിലെത്തും..
നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ ഒരു പുതിയ വാര്‍ത്തയല്ല. എന്തും പറയാമെന്ന നിലപാടിലാണ് ചില നേതാക്കള്‍...
ബിജെപി നേതാവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് വിജയ് വര്‍ഗിയയുടെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവിനെ ബീഫ് കഴിക്കുന്നയാള്‍ എന്നായിരുന്നു കൈലാഷ് വിജയ് വര്‍ഗിയയുടെ പരാമര്‍ശം.
മധ്യപ്രദേശിലെ ഹിന്ദുഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസ് നേതാവ് ആരിഫ് മസൂദിനെ മാംസാഹാരത്തിന്‍റെ പേരില്‍ അധിക്ഷേപിക്കുകയായിരുന്നു ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ ചെയ്തത്.
തന്‍റെ പ്രസംഗത്തിനിടെ മധ്യപ്രദേശില്‍ നിന്ന് ബീഫ് ഭക്ഷിക്കുന്ന ഒരാള്‍ എങ്ങിനെ വിജയിച്ചുവെന്ന് കൈലാഷ് വിജയ് വര്‍ഗിയ ചോദിച്ചു. സുരേന്ദ്രനാഥിന്‍റെ പരാജയം തന്നെ ഏറെ വേദനിപ്പിച്ചു. ഗോഹത്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന, ദേശീയവാദികളായ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ മധ്യപ്രദേശില്‍ ഒരു ബീഫ് തീറ്റക്കാരന്‍ എങ്ങിനെ വിജയിച്ചുവെന്നത് തന്നെ അല്‍ഭുതപ്പെടുത്തുന്നു, ഇത് നമുക്ക് ലജ്ജയുണ്ടാക്കുന്ന ഒന്നാണ് എന്ന് ഭോപ്പാലില്‍ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.
കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹകസമിതിയംഗമായ ആരിഫ് മസൂദ്, ഭോപ്പാല്‍ വെസ്റ്റില്‍ നിന്ന് ബിജെപിയുടെ സുരേന്ദ്രനാഥിനെ പരാജയപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി ജനറല്‍ സെക്രട്ടറിയായ കൈലാഷ് വിജയ് വര്‍ഗിയയുടെ വിവാദ പ്രസ്താവന.
എന്നാല്‍ കൈലാഷ് വിജയ് വാര്‍ഗിയയുടെ പ്രസ്താവനയോട്, താന്‍ ബീഫ് കഴിക്കാറില്ലെന്നായിരുന്നു ആരിഫ് മസൂദിന്‍റെ പ്രതികരണം. കൈലാഷ് വിജയ് വര്‍ഗിയയുടെ കൂടെ ഞാനൊരിക്കലും ഭക്ഷണം കഴിച്ചിട്ടില്ല. പിന്നെ എന്തര്‍ത്ഥത്തിലാണ് എന്നെ അദ്ദേഹം ബീഫ് കഴിക്കുന്ന ആളായി വിശേഷിപ്പിച്ചത്? ആരിഫ് മസൂദ് ചോദിച്ചു. 60% ഹിന്ദുക്കള്‍ ഉള്ള മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തനിക്കെതിരെ കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടിരുന്നതെന്നും ആരിഫ് മസൂദ് പറഞ്ഞു.
എന്നാല്‍, പ്രസ്താവന സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ തന്‍റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഇതിനോട് കൂടുതല്‍ പ്രതികരിക്കാന്‍ മാത്രം ആരിഫ് മസൂദ് അത്ര വലിയ ആളായി തോന്നുന്നില്ല എന്നും കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon