പൂന: പ്രമുഖ ചിന്തകനും ദലിത് ആക്ടിവിസ്റ്റുമായ ആനന്ദ് തെൽതുംഡെ അറസ്റ്റിൽ. ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട തെൽതുംഡെയെ മുംബെെ എയർപ്പോർട്ടിൽ നിന്നും പുലർച്ചെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൂനയിലെ പ്രത്യേക കോടതി തെല്‍ തുംബഡെയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. 2017 ൽ ഭീമ കൊറെഗാവിൽ നടന്ന സംഘർഷത്തിൽ തന്നെ പ്രതി ചേർത്തുള്ള എഫ്.ഐ.ആർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തെൽതുംഡെ സുപ്രീകോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ആവശ്യം തള്ളുകയാണുണ്ടായത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും, തെൽതുംഡെക്ക് മേലുള്ള ആരോപണങ്ങളെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും ചൂണ്ടി കാട്ടി അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പൂനെ സെഷൻ കോടതിയും തള്ളുകയായിരുന്നു.
ഭീമാ കൊരെഗാവിലുണ്ടായ കലാപത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും എല്‍ഗാര്‍ പരിഷത് പ്രഭാഷണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന്റെ തലേദിവസം പൂനയിലെ ശനിവാര്‍വാഡയില്‍ നടന്ന എല്ഗാ പരിഷത് സമ്മേളനത്തിലുണ്ടായ പ്രസംഗമാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.
മാവോവാദികളുടെ ഭീകരപദ്ധതികള്‍ നടപ്പാക്കാനുള്ള വേദിയായിട്ടാണ് എല്‍ഗാര്‍ പരിഷത്തിനെ മനുഷ്യാവകാശ പ്രവര്‍ത്തകരായ പ്രതികള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് നേരത്തെ സര്‍ക്കാര്‍ അഭിഭാഷകന് അറസ്റ്റിനെക്കുറിച്ച് കോടതിയെ അറിയിച്ചിരുന്നത്. ജനാധിപത്യരീതിയില്‍ ഭരണത്തിലെത്തിയ സര്‍ക്കാരിനെ സായുധവിപ്ലവത്തിലൂടെ മാറ്റാനുള്ള ഗൂഢാലോചനകളാണ് ഇവര്‍ നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon