മുംബൈ:ചൈന, വിയറ്റ്‌നാം, മ്യാന്‍മാര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. രാജ്യാന്തരതലത്തില്‍ നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോ സി ഇ ഒ റോണോജോയ് ദത്ത ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്
200 വിമാനങ്ങളുള്ള കമ്പനി ദിവസം 1300 സര്‍വീസുകള്‍ നടത്തുന്നു. ആഭ്യന്തര സര്‍വീസ് രംഗത്ത് കമ്പനിക്ക് 42.5 ശതമാനം മാര്‍ക്കറ്റ് വിഹിതം ഉണ്ട്. തുര്‍ക്കി, സി എസ് ഐ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. നിലവിലെ അന്താരാഷ്ട്ര റൂട്ടുകളില്‍ ഫ്‌ളൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon