കാസര്‍ഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ നേതാക്കളും പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താനും മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു. കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.ഐഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേസമയം ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാരത്തുനിന്ന് വിലാപയാത്രയായി കാസര്‍ഗോഡ് പെരിയയില്‍ എത്തിക്കും, ആറിടത്ത് പൊതുദര്‍ശനം ഉണ്ടാകും. പരിയാരം മെഡിക്കല്‍ കോളജിനുമുന്നില്‍ നൂറുകണക്കിനാളുകള്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon