അബുദാബി: സമാധാനം പുനസ്ഥാപിക്കുന്നത് മുൻനിർത്തി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾ അതിൽ നിന്നും പിൻമാറണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഓർഗനെെസേഷൻ ഓഫ് ഇസ്‍ലാമിക് കോപ്പറേഷനിലെ (OIC) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു മന്ത്രി. സമ്മേളനത്തിലേക്ക് ഇന്ത്യയെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താൻ പരിപാടി ബഹിഷ്കരിച്ചിരുന്നു.
പുൽവാമ ഭീകരാക്രമണവും, തുടർന്ന് മേഖലയിൽ രൂപപ്പെട്ട അസ്വസ്ഥതയും മുൻനിർത്തി പാകിസ്താന്റെ അഭാവത്തിലായിരുന്നു സുഷമാ സ്വരാജിന്റെ പ്രസംഗം. ഭീകരവാദ പ്രവർത്തനങ്ങൾക്ക് മണ്ണും പണവും ഒരുക്കുന്നവർ അതിൽ നിന്നും പിൻമാറണമെന്ന് പറഞ്ഞ സുഷമ സ്വരാജ്, ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും വിശ്വാസത്തിനോ മതത്തിനോ എതിരായല്ലെന്നും വ്യക്തമാക്കി. ഖുർആനിൽ നിന്നും ഗുരു ഗ്രന്ഥ് സാഹിബിൽ നിന്നും ഋഗ് വേദയിൽ നിന്നുമുള്ള ഉദ്ധരണികൾ ഉപയോഗിച്ച മന്ത്രി, പല രൂപത്തിലും ഭാവത്തിലും എത്തുന്ന ഭീകരവാദം അവസാനത്തില്‍ എല്ലാത്തിനേയും നാശത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുകയെന്നും പറഞ്ഞു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് ഒ.ഐ.സി സമ്മേളനത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യക്ക് ധാർമികാവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്‍മൂദ് ഖുറേശി, സമ്മേളനത്തിൽ നിന്നും പിന്തിരിയുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon