ads

banner

Thursday, 28 February 2019

author photo

കൊച്ചി: അതിർത്തിയിലെ സംഘർഷത്തി​ന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലും സുരക്ഷ ശക്തമാക്കി. അസി. കമീഷണറുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്​.പിയുടെയും രണ്ട്​ സി.ഐമാരുടെയും നേതൃത്വത്തിലാണ്​ നഗരത്തിലെ സുരക്ഷ ക്രമീകരണം. 24 മണിക്കൂറും ജാഗ്രത പാലിക്കാൻ പൊലീസ്​ സ്​റ്റേഷനുകൾക്ക്​ നിർദേശം നൽകി. തീരമേഖലയിലും നഗരത്തിലും പ്രാ​ന്തപ്രദേശങ്ങളിലും പട്രോളിങ്​ ഉൗർജിതപ്പെടുത്തി​യിട്ടുണ്ട്. ഡി.ജി.പിയുടെ നിർദേശപ്രകാരം സംസ്ഥാനത്തി​ന്റെ  മറ്റു​ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തീരപ്രദേശത്ത്​ കോസ്​റ്റൽ പൊലീസ്​ നേതൃത്വത്തിലാണ്​ പട്രോളിങ്​.  അപരിചിതരായ ആളുകളെയോ ബോട്ടോ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്ന്​ ക​ടലോര ജാഗ്രതസമിതികളോടും ആവശ്യപ്പെട്ടിട്ടുണ്ട്​. ഇവയുടെ സാന്നിധ്യം സമുദ്രാതിർത്തിക്ക്​ പുറത്താണെങ്കിൽ വിവരം തീരദേശ സേനക്ക്​ കൈമാറും. 

തന്ത്രപ്രധാന കേന്ദ്രങ്ങളായ റിഫൈനറി, ഷിപ്​യാർഡ്​, നേവൽ ബേസ്​, പോർട്ട്​ ട്രസ്​റ്റ്​, അന്താരാഷ്​ട്ര വിമാനത്താവളം എന്നിവക്ക്​ കൂടുതൽ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കി. കൊച്ചി പൊലീസിന്​ പുതുതായി ലഭിച്ച 23 കൺട്രോൾ റൂം വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉ​​പയോഗിച്ചാണ്​ നഗരത്തിൽ പട്രോളിങ്​ ശക്തമാക്കിയത്​.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement