പാറ്റ്ന: ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രറി ദേവിയുടേയും മകള്‍ ഹേമാ യാദവിന്റെയും ഉടമസ്ഥതയിലുള്ള പാറ്റ്നയിലെ കോടികള്‍ വിലമതിക്കുന്ന മൂന്നു സ്ഥലങ്ങള്‍ കണ്ടുകെട്ടാന്‍ ആദായ നികുതി വകുപ്പ് ഉത്തരവിട്ടു.
2008 ല്‍ ലാലുവിന്റെ സഹായികളാണ് റാബ്രറി ദേവിക്കും മകള്‍ക്കും ഇവ സംഭാവന ചെയ്തത്. ഈ സ്ഥലത്തിന്റെ ഇടപാട് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ റാബ്രറി ദേവിക്കും മകള്‍ക്കും കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നപടി ആരംഭിച്ചത്.
സ്ഥലത്തിന്റെ ഒരു ഉടമയും ലാലുവിന്റെ സഹായിയുമായ ഹൃദയാനന്ദ് ചൗദരി ഇപ്പോള്‍ റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്. മറ്റൊരു ഉടമയായ ലാലന് ചൗധരി ബിഹാര്‍ നിയമസഭയില്‍ ഗ്രേഡ് നാല് ഉദ്യോഗസ്ഥനാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon