ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യയുടെ എവേ ജഴ്സിയുടെ ഡിസൈൻ, നിർമാതാക്കളായ നൈക്കി പുറത്തു വിട്ടു. ആതിഥേയരായ ഇംഗ്ലണ്ടിന്റെ നീല ജഴ്സിയുമായി സാദൃശ്യം തോന്നാതിരിക്കാൻ ഇന്ത്യ ഓറഞ്ച് നിറത്തിലുള്ള ജഴ്സി ധരിക്കുമെന്ന് നേരത്തെ തന്നെ വാർത്ത വന്നിരുന്നെങ്കിലും ഡിസൈൻ സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുകയായിരുന്നു.പിന്നിൽ മുഴുവനായി ഓറഞ്ച് നിറത്തിലാണെങ്കിലും മുൻഭാഗത്തും കോളറിലും കടുംനീല നിറം ഉൾപ്പെട്ടതാണ് ജഴ്സി. ന്യൂ ജനറേഷൻ ഇന്ത്യൻ ടീമിന്റെ നിർഭയമായ ശൈലിയുടെ പ്രതീകമാണ് ജഴ്സിയെന്ന് ‘നൈക്കി’യുടെ പത്രക്കുറിപ്പിൽ പറയുന്നു. കളിക്കാർക്ക് അനായാസമായ ചലനസ്വാതന്ത്രം നൽകുന്നതാണ് പുതിയ ജഴ്സി. തിരഞ്ഞെടുത്ത നൈക്കി ഷോറൂമുകളിലും മിന്ത്ര, ജബോങ് ഓൺലൈൻ ഷോറൂമുകളിലും എവേ ജഴ്സി ഇന്നു മുതൽ വിൽപനയ്ക്കുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon