ദുബൈ: ദുബൈയിലെ മെട്രോ സ്‌റ്റേഷനുകള്‍ വൃത്തിയാക്കാനായി റോബോര്‍ട്ടുകളുമെത്തി.പുത്തന്‍ സാങ്കേതിക വിദ്യയും ആധുനിക ഉപകരണങ്ങളും എന്നും ആദ്യം പരീക്ഷിക്കുന്ന ദുബൈ പുതിയൊരു ചുവടുവയ്പ്പിലാണിപ്പോള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ദുബൈയില്‍ ആരംഭിച്ചിരിക്കുന്നത്.
പരിശീലനാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പ്രവര്‍ത്തനം വിജയിക്കുകയാണങ്കില്‍ കൂടുതല്‍ മെട്രോ സ്‌റ്റേഷനുകളില്‍ റോബോര്‍ട്ടിനെ ഏര്‍പ്പെടുത്തുമെന്ന് ദുബൈ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) റെയില്‍ മെയിന്റനന്‍സ് വിഭാഗം മേധാവി മുഹമ്മദ് ഹസ്സന്‍ അല്‍ അമീരി വ്യക്തമാക്കി. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഈ റോബോര്‍ട്ട് മനുഷ്യ സഹായമില്ലാതെ കുറച്ച് വെള്ളം മാത്രം ഉപയോഗിച്ച് നന്നായി വൃത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
90 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ഈ റോബോര്‍ട്ടിന് സാധിക്കും. സെന്‍സര്‍ ഉള്ളതിനാല്‍ ഒരിടത്തും കൂട്ടിമുട്ടുകയുമില്ല. ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന് ഏറ്റവും നവീനമായ സാങ്കേതിക വിദ്യയാണ് ആര്‍ടിഎ ഉപയോഗിക്കുന്നതെന്നും മുഹമ്മദ് ഹസ്സന്‍ പറഞ്ഞു.വീണ്ടും നൂതന സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ദുബൈ.
In the context of the UAE Artificial Intelligence Strategy, we will start using robots in cleaning metro stations. For more details, visit: https://t.co/OuTQlDLinJ pic.twitter.com/mkeCyAFOY1
— RTA (@RTA_Dubai) February 20, 2019
This post have 0 komentar
EmoticonEmoticon