ads

banner

Wednesday, 27 February 2019

author photo

ന്യൂഡല്‍ഹി : പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ ഒളിപ്പോര് തുടരുമെന്ന വാര്‍ത്തയെ തുടര്‍ന്ന് പാകിസ്താന്‍ ഇനി ഇന്ത്യയുമായി നേര്‍ക്ക് നേരെ നിന്നുള്ള യുദ്ധത്തിന് മുതിരില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു.അതായ്ത, തത്കാലം ഇന്ത്യയ്ക്കുനേരെ അതിര്‍ത്തി കടന്നുള്ള സാഹസത്തിന് തങ്ങള്‍ തയ്യാറല്ലെന്നാണ് പാകിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത് വാര്‍ത്തയിലൂടെ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും സൈനികവക്താവ് മേജര്‍ ജനറല്‍ അസീഫ് ഗഫൂറും ചൊവ്വാഴ്ച രാവിലെതന്നെ സ്ഥിരീകരിച്ചിരുന്നു. 

കൂടാതെ, ഇസ്ലാമാബാദിനടുത്തുള്ള ബാലാകോട്ടിലല്ല, പാക് അധിനിവേശ കശ്മീരിലെ ബാലാകോട്ടിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. ഇവിടെ നിലവില്‍ സൈനികമായും നയതന്ത്രതലത്തിലും ഇതുവരെ മേല്‍ക്കൈ ഇന്ത്യയ്ക്കാണ്. മാത്രമല്ല, ഭീകരകേന്ദ്രം തകര്‍ക്കാന്‍ നടത്തിയ അതിര്‍ത്തിലംഘനത്തെ വിദേശരാജ്യങ്ങളൊന്നും അപലപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. മാത്രമല്ല, അതിര്‍ത്തിക്കുള്ളില്‍ ഭീകരകേന്ദ്രം പ്രവര്‍ത്തിക്കുന്നതിന്റെ തെളിവ് ഇന്ത്യ പാകിസ്താനും അമേരിക്കയ്ക്കും നേരത്തേ നല്‍കിയിട്ടും പാകിസ്താന്റെ ഭാഗത്തുനിന്നോ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഭാഗത്തുനിന്നോ നടപടിയുണ്ടായില്ല. വ്യോമാക്രമണത്തെ സൈനിക നടപടിയായിട്ടല്ല മറിച്ച് ഭീകരാക്രമണം മുന്‍കൂറായി തടയാനുള്ള സൈനികേതര നടപടിയായിട്ടാണ് ഇന്ത്യ വിശേഷിപ്പിച്ചത്്. അതായത്, വിദേശകാര്യ സെക്രട്ടറിയിലൂടെ അക്കാര്യം വ്യക്തമാക്കിയതും സൈനികനീക്കമോ യുദ്ധമോ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന സൂചന നല്‍കാനാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement