കൊച്ചി: ആലുവയിൽ ഡോക്ടറെ ബന്ദിയാക്കി സ്വർണവും പണവും കവർന്നു. ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഗ്രേസ് മാത്യുവിെൻറ വീട്ടിലാണ് കവർച്ച നടന്നത്. 100 പവൻ സ്വർണവും 70,000 രൂപയുമാണ് കവർന്നത്. ഇന്നലെ രാത്രി രണ്ടരയോടെയായിരുന്നു സംഭവം.
രണ്ടുപേരടങ്ങുന്ന സംഘം ചെങ്ങമനാടുള്ള വീടിെൻറ പിറകു വശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയാണ് മോഷണം നടത്തിയത്. മുഖംമൂടിയും നിക്കറും ധരിച്ചവരായിരുന്നു മോഷ്ടാക്കളെന്ന് ഡോക്ടർ മൊഴി നൽകി.
അകത്തുകയറിയ മോഷ്ടാക്കൾ പൊട്ടിച്ച മദ്യകുപ്പി ഡോക്ടറുെട കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കുകയും വിവാഹാവശ്യത്തിന് സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയുമായിരുന്നു. ഡോക്ടറുടെ കഴുത്തിലും കൈയിലുമുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാക്കൾ ഉൗരി വാങ്ങി.
മോചിപ്പിച്ച ഉടൻ ഡോക്ടർ വീട്ടിൽ ലൈറ്റിട്ടു. അതോടെ മോഷ്ടാക്കൾ ഒാടി രക്ഷപ്പെട്ടു. തുടർന്ന് ഡോക്ടർ സമീപത്തെ വീട്ടിലെത്തി വിവരം പറയുകയും അവർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധർ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon