ads

banner

Wednesday, 20 February 2019

author photo

കൊച്ചി:കൊച്ചിയില്‍ വന്‍ തീപിടുത്തം. എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുളള ചെരിപ്പ് ഗോഡൌണിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 6 നിലകളുളള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി തീ അണയക്കാനുളള തീവ്രമായ ശ്രമം നടത്തുകയാണ്. സമീപത്തുളള കെട്ടിടങ്ങളില്‍ ഉളളവരെ ഒഴിപ്പിച്ചു. അപ്പാര്‍ട്ട്മെന്റ് അടക്കമുളള സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാനുളള സാധ്യത കണക്കിലെടുത്താണിത്.

റബ്ബര്‍ കൊണ്ട് നിര്‍മ്മിക്കുന്ന ചെരിപ്പുകളുടെ ഗോഡൌണാണ് എന്നത് കൊണ്ട് തന്നെ തീ വേഗത്തില്‍ കത്തിപ്പടരുകയാണ്. ആറാമത്തെ നിലയിലേക്ക് അടക്കം തീ പടര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല റബ്ബര്‍ കത്തി കനത്ത പുകയും പടരുന്നുണ്ട്. ഇത് തീ അണയ്ക്കാനുളള ഫയര്‍ ഫോഴ്സിന്റെ ശ്രമങ്ങളെ ദുഷ്ക്കരമാക്കുന്നു. തീ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

തീ പടരാനുളള കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് അറിയുന്നത്. കെട്ടിടത്തിന് അകത്ത് ആരും കുടുങ്ങിയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് കരുതുന്നത്. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ കെട്ടിടത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചത് കൊണ്ട് ആളപായമൊന്നും ഉണ്ടായിട്ടില്ല. സമീപ പ്രദേശങ്ങളില്‍ നിന്നും മറ്റ് ജില്ലകളിൽ നിന്നുമടക്കം   കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചിക്കണ്ട ഏറ്റവും വല്യ തീപിടിത്തമാണ് ഇപ്പോൾ നടന്നതെന്ന് ജില്ലാ കളക്ടറും പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement