ads

banner

Friday, 15 February 2019

author photo

ഇന്നലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ നോവായി മാറിയിരിക്കുകയാണ്. 44സൈനികര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. തിരിച്ചടിയ്ക്കാന്‍ സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗം ശക്തമായ തീരുമാനവും എടുത്തിട്ടുണ്ട്.
തിരിച്ചടിയ്ക്കാന്‍ സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി

വിദേശ രാജ്യങ്ങളടക്കം ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മലയാളി സൈനികന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തിരിച്ചടിയ്ക്ക് അവസരം ഉണ്ടായാല്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി അത് ഒരു ചലഞ്ചായി ഏറ്റെടുക്കുമെന്നാണ് സൈനികന്‍ വീഡിയോയില്‍ പറയുന്നത്. നന്ദി വാക്കുകള്‍ പറഞ്ഞോ, പണം നല്‍കിയോ ആ കുടുംബത്തിന് പകരമാകില്ലെന്ന് ഭരണാധികാരികള്‍ ഓര്‍ക്കണം. ശ്രീനഗറിലേക്കുള്ള യാത്ര അനുകൂലമായപ്പോള്‍ ഡ്യൂട്ടിയിലേക്ക് തിരിച്ചെത്തിയ സൈനികരാണ് കൊല്ലപ്പെട്ടത്. നേരിട്ട് എത്തി ഇന്ത്യന്‍ പട്ടാളത്തോട് വെല്ലുവിളിയ്ക്കാന്‍ പാക്കിസ്ഥാനിലെ ഒരു പട്ടാളക്കാരനോ ചാര പ്രവര്‍ത്തകനോ കഴിയില്ല.  കാരണം ഇന്ത്യന്‍ പട്ടാളം ആരുടെ മുന്നിലും അടിയറവ് പറയില്ല.  കരുതിക്കൂട്ടി നടന്ന ആക്രമണമാണിത്. ആ പട്ടാളക്കാരുടെ സ്വപ്നങ്ങളെ കൂടിയാണ് ചിതറിച്ച് കളഞ്ഞത്.
ഇവന്‍ പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്ത ചാവേര്‍; ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമായത് കഴിഞ്ഞ വര്‍ഷം
പട്ടാളക്കാര്‍ ശമ്പളവും ആനുകൂല്യവും  വാങ്ങുന്നുണ്ടെന്നാണ് എല്ലാവരും പറയുന്നത്. ഒരു ചാവേര്‍ എത്തുന്നത് അവന്റെ കുടുംബത്തിന് വേണ്ട എല്ലാം വാങ്ങിയിട്ടാണ്. അതേ മാനസികാവസ്ഥയിലാണ്  ഓരോ പട്ടാളക്കാര്‍ക്കും ജോലിയെടുക്കുന്നത്. മരണത്തെ ഭയക്കുന്നവരല്ല സൈനികര്‍. ഇന്ത്യന്‍ രക്തമാണ് ഓരോ സൈനികന്റെയും സിരകളിലൂടെ ഓടുന്നതെന്നും സൈനികന്‍ പറയുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement