കൊച്ചി : കഴിഞ്ഞ ബജറ്റില്‍ ചലചിത്ര മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ അധിക വിനോദ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ചലചിത്ര പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന സിനിമാ സംഘവുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന ബജറ്റിലെ വിനോദ നികുതി വര്‍ദ്ധന സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ പരിഗണനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.
http://bit.ly/2wVDrVvHomeUnlabelledസിനിമാ മേഖലയിലെ വിനോദ നികുതി വര്‍ദ്ധന വിഷയം :അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി
This post have 0 komentar
EmoticonEmoticon