ന്യുഡൽഹി:: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ്. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്.
ജെ.എന്‍.യുവില്‍ മോദി സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചാണ് കനയ്യ ശ്രദ്ധേയനാകുന്നത്. 2011ലാണ് കനയ്യകുമാര്‍ ജെ.എന്‍.യുവില്‍ എം.ഫില്‍-പി.എച്ച്.ഡി കോഴ്സിന് ചേരുന്നത്.
രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം ജെ.എന്‍.യു കേന്ദ്രീകരിച്ച് പ്രക്ഷോഭം നടത്തിയതിനെതിരെ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. ഈ കേസില്‍ അടുത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മോദി സര്‍ക്കാരിനെതിരെ നിരന്തരമായി വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ കനയ്യകുമാറിനെതിരെ വ്യക്തിപരമായി പല ആക്ഷേപങ്ങളും സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നു. 11 വര്‍ഷമായി കനയ്യകുമാര്‍ ജനങ്ങളുടെ പണം ചെലവഴിച്ചു പഠിക്കുകയാണെന്നും പി.എച്ച്.ഡിയുടെ പരീക്ഷകളില്‍ 11 തവണയും പരാജയപ്പെട്ടു എന്നൊക്കെയായിരുന്നു ആക്ഷേപങ്ങള്‍.ഈ ആക്ഷേപങ്ങളെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ് കനയ്യകുമാര്‍ കൃത്യസമയത്ത് കോഴ്സ് അവസാനിപ്പിച്ച് ഡോക്ടറേറ്റ് നേടിയിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon