കായംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചുനക്കര കൊച്ചയ്യത്ത് സ്വപ്ന ഭവനത്തിൽ സോമൻ നായരുടെ മകൻ സൂരജ് (21) ആണ് മരിച്ചത്. കായംകുളം കെ പി റോഡിൽ പോലീസ് സ്റ്റേഷന് കിഴക്ക് കാദീശാ പള്ളിക്ക് സമീപം ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ പുത്തൻപറമ്പിൽ സുധീഷ് (28) റോഡിലേക്ക് തെറിച്ച് വീണ് നിസ്സാരമായി പരിക്കേറ്റു. കായംകുളത്തെ ആലുംമൂട്ടിൽ വെഡിംങ്ങ് കാസിൽ എന്ന സ്വർണ്ണ വ്യാപാരശാലയിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടമുണ്ടായി ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൂരജിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
This post have 0 komentar
EmoticonEmoticon