വരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വരാണസിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് 111 തമിഴ്നാട് കര്‍ഷകര്‍. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം നടത്തിയ തമിഴ്നാട്ടിലെ കര്‍ഷകരാണ് വരാണസിയില്‍ മത്സരിക്കുന്നത്.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള 111 കര്‍ഷകരാണ് മോദിയ്ക്കെതിരെ സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുക എന്നതാണ് തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നതെന്ന് കര്‍ഷക നേതാവ് പി അയ്യക്കണ്ണ് പറഞ്ഞു.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുക എന്നതടക്കമുള്ള കര്‍ഷകരുടെ വിഷയങ്ങള്‍ എന്‍.ഡി.എയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മത്സരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അയ്യക്കണ്ണ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon