ബംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പില്‍ മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍(ജെഡി-എസ്) നേതാവുമായ എച്ച്.ഡി.ദേവഗൗഡയുടെ കര്‍ണാടകത്തിലെ തുമകുരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. അദ്ദേഹം തിങ്കളാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് ജെഡിഎസ് വൃത്തങ്ങള്‍ അറിയിച്ചു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചാണ് മത്സരിക്കുന്നത്.
ജെഡിഎസ് ശക്തി കേന്ദ്രങ്ങളായ മണ്ഡ്യയിലും ഹാസനിലും ചെറുമക്കളെ സ്ഥാനാര്‍ഥികളാക്കിയ ദേവഗൗഡ സുരക്ഷിത മണ്ഡലമായ മൈസൂരു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മണ്ഡലം ദളിന് വിട്ടുനല്‍കില്ലന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ച് നിന്നതോടെ ദേവഗൗഡ പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ ജയസാധ്യതയുള്ള തുമക്കൂരുവില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ ജെഡിഎസും ദേവഗൗഡയും എത്തുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon