കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കി 14വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. അനന്തു, വിപിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ കായംകുളത്തു നിന്ന് പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കാറിലെത്തിയ നാലംഗ സംഘം രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ദേശീയപാതയിൽ പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന നാടോടി സംഘത്തിൽ പെട്ടതാണ് പെൺകുട്ടി. അക്രമം തടയാൻ ശ്രമിച്ച മാതാവിനും പിതാവിനും മർദനമേറ്റിരുന്നു.
This post have 0 komentar
EmoticonEmoticon