പാട്ന: ബീഹാറിലെ സീറ്റ് വിഭജനത്തില്‍ ധാരണയായെന്ന്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. 17 സീറ്റില്‍ ആര്‍ജെഡിയും 11ല്‍ കോണ്‍ഗ്രസും മത്സരിച്ചേക്കും.
മഹാസഖ്യത്തിലെ നേതാക്കള്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി. ഒരു ദിവസം നീണ്ട ചര്‍ച്ചയാണ് മഹാ സഖ്യത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 40 ലോക്സഭ സീറ്റുള്ള ബീഹാറില്‍ 17 സീറ്റില്‍ ആര്‍.ജെ.ഡി മത്സരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും.
ഏപ്രില്‍ 11നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ്. 7 ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon