ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളയിലെ ശുചീകരണ തൊഴിലാളികൾക്ക് 21 ലക്ഷം രൂപ സംഭാവന നൽകി. പ്രധാനമന്ത്രി തന്‍റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപയാണ് ശുചീകരണ തൊഴിലാളികൾക്കായുള്ള സഹായ നിധിയിലേക്ക് നൽകിയത്.
ഇതിന് മുൻപും പ്രധാനമന്ത്രി ഇത്തരത്തിൽ വ്യക്തിപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ദക്ഷിണകൊറിയയുടെ സോൾ സമാധാനാ പുരസ്കാരത്തുകയായ 1.3 കോടി രൂപ ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന നൽകിയിരുന്നു. 2015 ൽ അതുവരെ തനിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തതിലൂടെ കിട്ടിയ 8.33 കോടി രൂപയും ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന ചെയ്തിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കിയ വേളയിൽ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ പെൺമക്കൾക്കായി 21 ലക്ഷം രൂപയും പ്രധാനമന്ത്രി തന്‍റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നും സംഭാവന നൽകിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങളെല്ലാം ലേലം ചെയ്ത് കിട്ടിയ 89 കോടി രൂപയും പ്രധാനമന്ത്രി സംഭാവന ചെയ്തിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി രൂപീകരിച്ച ഫണ്ടിലേക്കായിരുന്നു അന്ന് സംഭാവന നൽകിയത്.
This post have 0 komentar
EmoticonEmoticon