റഫാല്‍ കേസില്‍ മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് കെ.എം.ജോസഫ് വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ മോഷ്ടിച്ച പ്രതിരോധ രേഖകളാണ് ഹാജരാക്കിയതെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ നിലപാട് തളളിയാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ പരാമര്‍ശം.
ഔദ്യോഗികരഹസ്യനിയമം മറയാക്കി സര്‍ക്കാരിന് ഒളിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. 'അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗികരഹസ്യനിയമം കണക്കിലെടുക്കില്ല. നേരത്തെ ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ രേഖകള്‍ കോടതി സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യനിയമം പറഞ്ഞ് സര്‍ക്കാരിന് ഒളിക്കാനാകില്ലെന്നും അന്വേഷണത്തിന് ഉത്തരവിടാന്‍ രാജ്യരക്ഷ ഘടകമെന്നെന്നു ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കി. ഇതിനിടെ എഫ്–16 വിമാനങ്ങളെ നേരിടാന്‍ റഫാൽ വേണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം റഫാല്‍ കേസിൽ അറ്റോര്‍ണി ജനറല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് എ.ജി പറഞ്ഞത് കോടതിയലക്ഷ്യമാണ്. രേഖകള്‍ മോഷണം പോയതില്‍ ഒരു അഭിഭാഷകനെതിരെ പ്രോസിക്യൂഷന്‍ നടപടി ഉണ്ടാകുമെന്ന് എ.ജി കെ.കെ വേണുഗോപാൽ പറഞ്ഞിരുന്നു. മോഷ്ടിക്കപ്പെട്ടത് വിവരാവകാശത്തിന് കീഴില്‍ വരാത്ത പ്രതിരോധരേഖകളെന്നും എജി കോടതിയിൽ വാദിച്ചു.
റഫാല്‍ കേസില്‍ ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷൺ കോടതിയില്‍ നല്‍കിയത് മോഷ്ടിച്ച രേഖയെന്ന് അറ്റോര്‍ണി ജനറല് വാദിച്ചിരുന്നു. രേഖ പുറത്തുവന്നതില്‍ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കന്നുണ്ട്. രേഖകള്‍ പ്രസിദ്ധീകരിച്ചത് കോടതിയലക്ഷ്യമെന്നും എജി വാദിച്ചു. ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ പുതിയ േരഖകള്‍ കോടതി സ്വീകരിച്ചില്ല.
This post have 0 komentar
EmoticonEmoticon