വീണാ ജോർജിന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്‍റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്ന് ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഉയർത്തിയത്. ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുത്തവരെ ദില്ലിയിലേക്ക് അയക്കാൻ നീക്കം നടത്തുന്നത്. വീണാ ജോർജിന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്‍റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്നും കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു.
സയാമീസ് ഇരട്ടകളെ പോലെയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.മോദി വിരോധം കാരണം കേരളത്തിലെ കോൺഗ്രസ്, സിപിഎം നേതാക്കൾ ഇമ്രാൻ ഖാൻ ആരാധകരായിരിക്കുകയാണ്. ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് തയ്യാറായ സിപിഎം കേരളത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പിൻതുണക്കണമെന്നും സുരേന്ദ്രൻ നേരെത്തെ വിമർശിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon