ads

banner

Thursday, 21 March 2019

author photo

സംസ്ഥാനത്ത് വേനല്‍ കനത്തതോടെ ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് എന്നീ അഞ്ച് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു. 50 സെന്റീമിറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ജലം താഴ്ന്നത് എന്നാണ് ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കടുത്ത വരള്‍ച്ചയ്ക്ക് വഴിവെച്ചേക്കും. 

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത വേനൽ നേരത്തെ എത്തിയിരുന്നു. ഫെബ്രുവരിയുടെ തുടക്കം മുതൽ അനുഭവപ്പെട്ട ചൂട് ഫെബ്രുവരി പകുതിയായപ്പോഴേക്കും  കനത്തിരുന്നു.  ചൂട് കൂടിയതോടെ ജലാശയങ്ങൾ എല്ലാം വറ്റി തുടങ്ങി. വേനല്‍ മഴ ലഭിച്ചില്ല എങ്കില്‍ സ്ഥിതി ഗുരുതരമാകും എന്നും  ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട്, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലനിരപ്പില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതിനാല്‍ ഈ പ്രദേശങ്ങളെ അപകടമേഖലയായി പ്രഖ്യാപിച്ചു. 

ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം എന്നിങ്ങനെ പ്രളയം ബാധിച്ച മേഖലകളില്‍ ജലദൗര്‍ബല്യം ഇനിയും കൂടും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ജില്ലകളില്‍ ജലദൗര്‍ലഭ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയിലേക്ക് എത്തില്ല. 756 നിരീക്ഷണ കിണറുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement