വാഷിങ്ടണ്‍: ഇന്ത്യയ്ക്കുനേരെ ഒരു ഭീകരാക്രമണത്തിനുകൂടി മുതിര്‍ന്നാല്‍ പാകിസ്താന്റെ അവസ്ഥ അതീവ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തിനെതിരെ പാകിസ്താന്‍ സുസ്ഥിരവും ദൃഢവും മാറ്റംവരുത്താത്തതുമായ നടപടികള്‍ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ജെയ്ഷ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ പ്രധാന ഭീകരവാദ സംഘടനകള്‍ക്കെതിരെ ഉറച്ചതും സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കുന്ന പാകിസ്താനെയാണ് നമുക്ക് വേണ്ടത്. ഇതിലൂടെ പ്രദേശത്തെ അസ്വസ്ഥതകള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ട്രംപ് പറഞ്ഞു.
ചില തീവ്രവാദസംഘടനകളുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചില പ്രധാന നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജയ്ഷെ മുഹമ്മദിന്റെ ചില കേന്ദ്രങ്ങളുടെ നിയന്ത്രണം പാക്കിസ്ഥാൻ സൈന്യം പിടിച്ചെടുത്തിരുന്നു. സമ്മർദം അവസാനിക്കുമ്പോൾ പിടിയിലായ ഭീകരരെ വിട്ടയക്കുന്നതാണ് പാക്കിസ്ഥാന്റെ ചരിത്രം. പാക്കിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുന്ന തീവ്രവാദി നേതാക്കൾ ലോകമെമ്പാടും സഞ്ചരിക്കുന്നതും റാലികൾ നടത്തുന്നതും നാം കണ്ടിട്ടുള്ളതാണ്. ലോകരാഷ്ട്രങ്ങൾക്കൊപ്പം ചേർന്നു ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടിയെടുക്കാൻ പാക്കിസ്ഥാനു മേൽ ശക്തമായ സമ്മർദം ചെലുത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
അയൽക്കാരായ രണ്ടു രാജ്യങ്ങൾ തമ്മിൽ സഹവർത്തിത്വത്തിലും സമാധാനത്തിലും കഴിയാൻ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ആത്മാർഥമായ ശ്രമം ഉണ്ടാകണം. ഇരുരാജ്യങ്ങളുടെ ഭാഗത്തു നിന്നുള്ള സൈനിക നടപടി ഈ മേഖലയിലെ സമാധാനത്തെ തകർക്കും. തീവ്രവാദത്തെ വേരോടെ പിഴുതയെറിയുകയെന്നതാണ് യുഎസിന്റെ നിലപാടെന്നും ഇത്തരം ശക്തികൾക്കെതിരെ ഫലപ്രദവും നീണ്ടുനിൽക്കുന്നതുമായ നടപടിയാണ് പാക്കിസ്ഥാനിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഭയാനകമായ സാഹചര്യമെന്നായിരുന്നു പുല്‍വാമ ഭീകരാക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. പുൽവാമ ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇന്ത്യ-പാക് തര്‍ക്കങ്ങള്‍ അവസാനിച്ച് ഇരുരാജ്യങ്ങളും പരസ്പരം യോജിപ്പിലെത്തുകയാണെങ്കില്‍ അതു വളരെ അത്ഭുതകരമായിരിക്കുമെന്നും പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രംപ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon