ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കൊല്ലാപ്പൂര്‍ എംഎല്‍എയായ ബി ഹര്‍ഷവര്‍ധന്‍ റെഡ്ഡിയാണ് ടിആര്‍എസില്‍ ചേര്‍ന്നത്. ഇതോടെ ടിആര്‍എസിന്റെ അംഗ സംഖ്യ 100 ല്‍ എത്തി. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് പത്ത് എംഎല്‍എമാരിലേക്ക് ചുരുങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
ടിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമ റാവുവുമായി ഹര്‍ഷവര്‍ധന്‍ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ഹര്‍ഷവര്‍ധന്‍ ടിആര്‍എസില്‍ ചേരുകയാണെന്ന് രാമ റാവു അറിയിച്ചത്. മണ്ഡലത്തിലെ വികസനം യാഥാര്‍ത്ഥ്യമാക്കാനാണ് ഹര്‍ഷവര്‍ധന്‍ ടിആര്‍എസില്‍ ചേര്‍ന്നതെന്ന് രാമ റാവു പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ മാസം ഒന്‍പതാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ടിആര്‍എസില്‍ ചേരുന്നത്. ഇനിയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസില്‍ പ്രവേശിക്കുമെന്ന സൂചനയുണ്ട്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടിയെന്ന തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ആദിവാസി നേതാവും എംഎല്‍എയുമായ സോയം ബാപു റാവു ബിജെപിയില്‍ ചേര്‍ന്നിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon