ads

banner

Wednesday, 20 March 2019

author photo

കണ്ണൂര്‍: മലയാളികളെ നാണംകെട്ടവരെന്ന‌് അധിക്ഷേപിച്ച റിപ്പബ്ലിക‌് ടിവി മാനേജിങ‌് ഡയറക്ടറും എഡിറ്റുമായ അര്‍ണബ‌് ഗോസ്വാമിക്കെതിരെ കേസ്. കണ്ണൂര്‍ ഒന്നാംക്ലാസ‌് ജുഡീഷ്യല്‍ മജിസ‌്ട്രേറ്റ‌് കോടതിയാണ് കേസെടുത്തത്. ജൂണ്‍ 20ന‌് ഹാജരാകാന്‍ ആവശ്യപ്പെട്ട‌് സമന്‍സ‌് അയക്കാനും ഉത്തരവായി. കണ്ണൂര്‍ പീപ്പിള്‍സ‌് ലോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. പി ശശി സമര്‍പ്പിച്ച മാനനഷ്ട ഹര്‍ജിയിലാണ‌് നടപടി.

2018 ആഗസ‌്ത‌് 24നാണ‌് കേരളീയരെ അധിക്ഷേപ്പിച്ചു കൊണ്ടുള്ള വിവാദ പരാമര്‍ശം അര്‍ണബ‌് ഗോസ്വാമി നടത്തിയത്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയദുരന്തത്തില്‍പ്പെട്ടുഴറിയ കേരളത്തിന‌് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതിനെ പരിഹസിച്ച‌് റിപ്പബ്ലിക‌് ടിവി ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയ‌്ക്കിടെയാണ‌് അവതാരകനായ അര്‍ണബ‌് മലയാളികളെ ആക്ഷേപിച്ചത‌്.

'നാണംകെട്ടവരാണ‌് കേരളീയര്‍; ഇന്ത്യയില്‍ ഞാന്‍ കണ്ട ഏറ്റവും നാണംകെട്ട കൂട്ടര്‍' എന്നായിരുന്നു പരാമര്‍ശം. ലോകത്തെങ്ങുമുള്ള മലയാളികളെ ആക്ഷേപിക്കുന്ന, അത്യന്തം അപകീര്‍ത്തികരമായ പരാമര്‍ശമാണിതെന്നു കാണിച്ച‌് പി ശശി ആദ്യം അര്‍ണബ‌് ഗോസ്വാമിക്ക‌് വക്കീല്‍ നോട്ടീസ‌് അയച്ചിരുന്നു. 

ഏഴുദിവസത്തിനകം മലയാളി സമൂഹത്തോട‌് നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ‌്. മറുപടി തൃപ‌്തികരമല്ലാത്തതിനാലാണ‌് ഇന്ത്യന്‍ ശിക്ഷാ നിയമം 500, ക്രിമിനല്‍ നടപടിച്ചട്ടം 190 പ്രകാരം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ‌്തത‌്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement